ഊർ പഴശ്ശിക്കാവ്
റൂട്ട്:- കണ്ണൂരിൽ നിന്നും 14കിമി തെക്ക് എടക്കാടിൽ നടാൽ ല്‍ പഞ്ചായത്ത് റോഡിൽ 2കിമി കിഴക്ക്
| ക്ഷേത്രക്കുളം |
ദർശന സമയം രാവിലെ അഞ്ചര മുതൽഒരുമണി വരെ വൈകുന്നേരം അഞ്ചര മുതൽ എട്ടര വരെ
ചുറ്റബലത്തിൽ മൂന്നുശ്രീകോവിലുകളാണ്ഉള്ളത്.പടിഞ്ഞാറ് മുഖമായിദൈവത്താറും,വേട്ടക്കൊരുമകനുംവടക്ക്മുഖമായി ഭഗവതിയും.
മുഖ്യ വഴിപാടുകൾ വെള്ളാട്ട് ,എണ്ണ വിളക്ക് ,ശർക്കരപ്പായസം
| നാലംബലത്തിനകത്ത് പ്രവേശനം ഇല്ല എന്നറിയുന്ന ഭക്തന്മാർ |
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തകിഴക്ക് മുഖമായി മേലെകൊട്ടവും അവിടെ തൊണ്ടച്ചന്റെ ഓര് പ്രതിഷ്ഠയുംഏച്ചിൽ തറയും
.''ഊര്‍പഴച്ചി ''ഈ കാവിലെ മൂലപ്രതിഷ്ടയാണ്.ആ അച്ചിയുടെ (പരാശക്തി) ഒറ്റക്കൊവിൽ പല മാറ്റങ്ങൾ ക്കും വിധേയമായിട്ടുണ്ട്.'
ഏച്ചിൻ മരങ്ങളുടെ കാടായ ഈ പ്രദേശത്ത് ഏറ്റവും പഴകിയ കാവായതുകൊണ്ട് ഊരിലെ പഴകിയ ഏച്ചിൻ കാവാണ് ഇത് എന്നും പറയാം..''ഊര്‍പഴച്ചി ''
ഊർ പഴശ്ശി' പില്‍ക്കാലത്ത് പ്രതിഷ്ടിക്കപ്പെട്ട''ദൈവത്താർ '' ആണ്.മേലൂർ രയരപ്പൻ എന്ന വീര പരാക്രമിയുടെ ദൈവരൂപമാണ് ദൈവത്താർ എന്ന് തോറ്റംപാട്ടുകൾ പറയുന്നു.''ഉദയമാനം ഊർ ര്‍ പഴശ്ശിയുംഅസ്തമാനം മേലുർ കോട്ടയും ''എന്ന് ചൊല്ലിയുള്ള കേൾപ്പിക്കൽ ഈ കാവുമായുള്ള മേലൂർ കോട്ടക്ക് ഉള്ള ബന്ധവും കാണിക്കുന്നു
ദൈവത്താർ എന്ന പേരിൽ കെട്ടിയാടിക്കുന്ന തെയ്യങ്ങൾ വടക്കേ മലബാറിൽ പലേടത്തും കാണാം ദൈവത്താറുംവേട്ടക്കൊരുമകനും ചങ്ങാതിമാരായിട്ടാണ് ഇവിടെ സങ്കല്പിക്കപ്പെട്ടിട്ടുള്ളത് അച്ഛനും മകനും എന്നതിലുമുപരി മഹാവിഷ്ണുവും, മഹാദേവനും തമ്മിലുള്ള ചങ്ങാത്തമാണ്ഇവിടെ സൂചിപ്പിക്കപ്പെട്ടിട്ടുളത് ഇവിടെ വിളക്കിലെണ്ണയും കൂടി പ്രസാദമായി കൊടുക്കുന്നു
| പരശുരാമൻ ഭഗവതി പ്രതിഷ്ഠ നടത്തി എന്ന് വിശ്വാസം ഭഗവതിയുടെപ്രതിഷ്ഠയുടെ പുറം ചുമരിലുള്ള ചിത്രം |
| ശങ്കരനാരായണ പ്രതിഷ്ഠ |
ഒരു ഐതിഹ്യം ബാലുശ്ശേരി കോട്ടയിലെ വേട്ടക്കൊരു മകന്റെ ഭക്തകളായ രണ്ട് സ്ത്രീകളെ ഇതിനടുത്ത് കല്യാണം കഴിച്ചു കൊണ്ടുവന്നിരുന്നു. സ്ത്രീകൾ താളി പറിക്കാൻ പോയപ്പോൾ ഒരു ചെടിയുടെ ചുവട്ടിൽ നിന്ന് രക്തവും മറ്റൊന്നിൽ നിന്ന് പാലും വരുന്നത് കണ്ടു.പ്രശ്നം വെച്ച് നോക്കിയപ്പോൾ വേട്ടക്കൊരുമകനും ദൈവത്താറും ഭക്തകളുടെ കൂടെ വന്നതായി മനസ്സിലായി ദൈവത്താരിന്നും വേട്ടക്കൊരുമകനും പ്രത്യേക പ്രതിഷ്ഠകൾ നടത്തി
വില്വ മംഗലം സ്വാമിയാര്‍ ഉണ്ണികൃഷ്ണനെ അന്വേഷിച്ച് ഇവിടെയും എത്തിയിരുന്നു | നാഗസ്ഥാനം ശ്രീ കോവിലിന്റെ ഇരുവശത്തുമായി ദ്വാരപാലകർ ,മണ്ഡപത്തിന്റെ മുകളിൽ കിരാതത്തിലെ ദാരുശില്പങ്ങൾ എന്നിവയുണ്ട് |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ