2013 ജൂലൈ 15, തിങ്കളാഴ്‌ച

ശ്രീ ചാല ഭഗവതീ ക്ഷേത്രം

 ശ്രീ ചാല ഭഗവതീ ക്ഷേത്രം    
റൂട്ട് :-കണ്ണൂരിൽ  നിന്ന് എട്ടുകിമി തെക്ക്      താഴെ ചൊവ്വ- കൂത്ത്പറമ്പ്റോഡിൽ  രണ്ടുകിമി അകലെ ചാലയിൽ   
ഭദ്രകാളിപ്രതിഷ്ഠ  വളരെ പഴക്കമുള്ളത് 

  
പൂജാസമയം രാവിലെ നാല് മുതൽ പതിനൊന്നു  വരെ
 വൈകുന്നേരം അഞ്ചുമുപ്പത് മുതൽ  എട്ട്   മണി വരെ 
മീനത്തിലെ പൂരോൽസവം  പ്രധാനം  

പ്രധാന പ്രതിഷ്ഠയായ ഭദ്രകാളിയെ പരശുരാമൻ പ്രതിഷ്ടിച്ചതായി സങ്കല്‍പം .ഭയങ്കരിയായ  മൂർ ത്തിയുടെ പ്രഭാവം കാരണം  ഇതിന്റെ മുന്നിലൂടെ പറന്നപക്ഷികൾ പോലും ചത്തു പോയിരുന്നു. ഭദ്രകാളിയിൽ നിന്നും മറ്റുള്ളവരെ രക്ഷിക്കാൻ  ശാന്തയായ ദുർഗ്ഗയെ പരശുരാമൻ  ഇതിന്റെ മുന്നിൽ പ്രതിഷ്ടിച്ചു .അതോടെ പ്രധാനമൂർത്തിയുടെ ശക്തി  കുറഞ്ഞു ചുറ്റമ്പലം പിന്നീട് ഉണ്ടായതാന്നു സത്യം  ചൊല്ലൽ പ്രധാനപെട്ടതാന്നു ഭദ്രകാളിയുടെ മുന്നിൽ  സത്യം ചൊല്ലിയത് പണ്ടുകാലത്ത് തെളിവായി എടുത്തിരുന്നു കളവ്പറഞ്ഞാൽ  ഒന്നുകിൽ  രക്തം പോയി മരിക്കും അല്ലെങ്കിൽ ഭ്രാന്ത് ഇളകും 
ശ്രീകോവിൽല്‍ ,നമസ്കാര മണ്ഡപം ചുറ്റമ്പലം ,അഗ്ര മണ്ഡപം ,പ്രദിക്ഷണവഴി ,അഗ്രശാല ഓഫീസ്,ഉപ പ്രതിഷ്ഠകൾ ,കൂത്തബലം ,ഗോപുരം, ഭജനപ്പുര രണ്ടു കിണറുകൾ ,ഒരു കുളം തുടങ്ങിയവ ഉൾ പ്പെ ടുന്നതാണ് ക്ഷേത്ര സമുച്ചയം




തിടമ്പ്നൃത്തം രണ്ടു മണിക്കൂർ  ഉണ്ട് തിടമ്പുകൾ ഘോഷയാത്രയായിഅമ്മപറമ്പിൽ  എത്തിക്കുന്നു ഭഗവതിമാരുടെ അമ്മയുടെ ആരൂടസ്ഥാനമാണ്ദേവിമാര്‍ അവരുടെ അമ്മയെ കാണാൻ  ചെല്ലുന്നു എന്നാണ് സങ്കല്പം  
ചൊവ്വ ,വെള്ളി പ്രധാനമാണ് 
നവരാത്രി ആഘോഷം ഗംഭീരമാണ് 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ