2013 ജൂലൈ 15, തിങ്കളാഴ്‌ച

ഊര്‍പഴശ്ശിക്കാവ്


ഊർ പഴശ്ശിക്കാവ്
റൂട്ട്:- കണ്ണൂരിൽ  നിന്നും 14കിമി തെക്ക് എടക്കാടിൽ  നടാൽ ല്‍ പഞ്ചായത്ത് റോഡിൽ  2കിമി കിഴക്ക് 



ക്ഷേത്രക്കുളം 






 ദർശന സമയം രാവിലെ അഞ്ചര മുതൽഒരുമണി വരെ വൈകുന്നേരം അഞ്ചര മുതൽ എട്ടര വരെ 

ചുറ്റബലത്തിൽ മൂന്നുശ്രീകോവിലുകളാണ്ഉള്ളത്.പടിഞ്ഞാറ് മുഖമായിദൈവത്താറും,വേട്ടക്കൊരുമകനുംവടക്ക്മുഖമായി ഭഗവതിയും.

മുഖ്യ വഴിപാടുകൾ വെള്ളാട്ട് ,എണ്ണ വിളക്ക് ,ശർക്കരപ്പായസം 
നാലംബലത്തിനകത്ത് പ്രവേശനം ഇല്ല എന്നറിയുന്ന ഭക്തന്മാർ 



ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തകിഴക്ക് മുഖമായി മേലെകൊട്ടവും അവിടെ തൊണ്ടച്ചന്റെ ഓര് പ്രതിഷ്ഠയുംഏച്ചിൽ  തറയും


 .''ഊര്‍പഴച്ചി ''ഈ കാവിലെ മൂലപ്രതിഷ്ടയാണ്.ആ അച്ചിയുടെ (പരാശക്തി) ഒറ്റക്കൊവിൽ  പല മാറ്റങ്ങൾ ക്കും വിധേയമായിട്ടുണ്ട്.'


  ഏച്ചിൻ  മരങ്ങളുടെ കാടായ ഈ പ്രദേശത്ത് ഏറ്റവും പഴകിയ കാവായതുകൊണ്ട് ഊരിലെ പഴകിയ ഏച്ചിൻ  കാവാണ്‌ ഇത് എന്നും പറയാം..''ഊര്‍പഴച്ചി ''

  ഊർ പഴശ്ശി' പില്‍ക്കാലത്ത് പ്രതിഷ്ടിക്കപ്പെട്ട''ദൈവത്താർ '' ആണ്.മേലൂർ  രയരപ്പൻ  എന്ന വീര പരാക്രമിയുടെ ദൈവരൂപമാണ് ദൈവത്താർ എന്ന് തോറ്റംപാട്ടുകൾ  പറയുന്നു.''ഉദയമാനം ഊർ ര്‍ പഴശ്ശിയുംഅസ്തമാനം മേലുർ കോട്ടയും ''എന്ന് ചൊല്ലിയുള്ള കേൾപ്പിക്കൽ  ഈ കാവുമായുള്ള മേലൂർ കോട്ടക്ക് ഉള്ള ബന്ധവും കാണിക്കുന്നു

 ദൈവത്താർ  എന്ന പേരിൽ കെട്ടിയാടിക്കുന്ന തെയ്യങ്ങൾ  വടക്കേ മലബാറിൽ പലേടത്തും കാണാം ദൈവത്താറുംവേട്ടക്കൊരുമകനും ചങ്ങാതിമാരായിട്ടാണ് ഇവിടെ സങ്കല്പിക്കപ്പെട്ടിട്ടുള്ളത് അച്ഛനും മകനും എന്നതിലുമുപരി മഹാവിഷ്ണുവും, മഹാദേവനും തമ്മിലുള്ള ചങ്ങാത്തമാണ്ഇവിടെ സൂചിപ്പിക്കപ്പെട്ടിട്ടുളത് ഇവിടെ വിളക്കിലെണ്ണയും കൂടി പ്രസാദമായി കൊടുക്കുന്നു 
പരശുരാമൻ  ഭഗവതി പ്രതിഷ്ഠ നടത്തി എന്ന് വിശ്വാസം  ഭഗവതിയുടെപ്രതിഷ്ഠയുടെ പുറം ചുമരിലുള്ള ചിത്രം
ശങ്കരനാരായണ പ്രതിഷ്ഠ 

ഒരു ഐതിഹ്യം ബാലുശ്ശേരി കോട്ടയിലെ വേട്ടക്കൊരു മകന്റെ ഭക്തകളായ രണ്ട് സ്ത്രീകളെ ഇതിനടുത്ത് കല്യാണം കഴിച്ചു കൊണ്ടുവന്നിരുന്നു. സ്ത്രീകൾ  താളി പറിക്കാൻ  പോയപ്പോൾ  ഒരു ചെടിയുടെ ചുവട്ടിൽ  നിന്ന് രക്തവും മറ്റൊന്നിൽ  നിന്ന് പാലും വരുന്നത് കണ്ടു.പ്രശ്നം വെച്ച് നോക്കിയപ്പോൾ  വേട്ടക്കൊരുമകനും ദൈവത്താറും ഭക്തകളുടെ കൂടെ വന്നതായി മനസ്സിലായി ദൈവത്താരിന്നും വേട്ടക്കൊരുമകനും പ്രത്യേക പ്രതിഷ്ഠകൾ നടത്തി 
വില്വ മംഗലം സ്വാമിയാര്‍ ഉണ്ണികൃഷ്ണനെ അന്വേഷിച്ച് ഇവിടെയും എത്തിയിരുന്നു 
നാഗസ്ഥാനം 
ശ്രീ കോവിലിന്റെ ഇരുവശത്തുമായി ദ്വാരപാലകർ ,മണ്ഡപത്തിന്റെ മുകളിൽ കിരാതത്തിലെ ദാരുശില്പങ്ങൾ എന്നിവയുണ്ട്‌ 

ശ്രീ ചാല ഭഗവതീ ക്ഷേത്രം

 ശ്രീ ചാല ഭഗവതീ ക്ഷേത്രം    
റൂട്ട് :-കണ്ണൂരിൽ  നിന്ന് എട്ടുകിമി തെക്ക്      താഴെ ചൊവ്വ- കൂത്ത്പറമ്പ്റോഡിൽ  രണ്ടുകിമി അകലെ ചാലയിൽ   
ഭദ്രകാളിപ്രതിഷ്ഠ  വളരെ പഴക്കമുള്ളത് 

  
പൂജാസമയം രാവിലെ നാല് മുതൽ പതിനൊന്നു  വരെ
 വൈകുന്നേരം അഞ്ചുമുപ്പത് മുതൽ  എട്ട്   മണി വരെ 
മീനത്തിലെ പൂരോൽസവം  പ്രധാനം  

പ്രധാന പ്രതിഷ്ഠയായ ഭദ്രകാളിയെ പരശുരാമൻ പ്രതിഷ്ടിച്ചതായി സങ്കല്‍പം .ഭയങ്കരിയായ  മൂർ ത്തിയുടെ പ്രഭാവം കാരണം  ഇതിന്റെ മുന്നിലൂടെ പറന്നപക്ഷികൾ പോലും ചത്തു പോയിരുന്നു. ഭദ്രകാളിയിൽ നിന്നും മറ്റുള്ളവരെ രക്ഷിക്കാൻ  ശാന്തയായ ദുർഗ്ഗയെ പരശുരാമൻ  ഇതിന്റെ മുന്നിൽ പ്രതിഷ്ടിച്ചു .അതോടെ പ്രധാനമൂർത്തിയുടെ ശക്തി  കുറഞ്ഞു ചുറ്റമ്പലം പിന്നീട് ഉണ്ടായതാന്നു സത്യം  ചൊല്ലൽ പ്രധാനപെട്ടതാന്നു ഭദ്രകാളിയുടെ മുന്നിൽ  സത്യം ചൊല്ലിയത് പണ്ടുകാലത്ത് തെളിവായി എടുത്തിരുന്നു കളവ്പറഞ്ഞാൽ  ഒന്നുകിൽ  രക്തം പോയി മരിക്കും അല്ലെങ്കിൽ ഭ്രാന്ത് ഇളകും 
ശ്രീകോവിൽല്‍ ,നമസ്കാര മണ്ഡപം ചുറ്റമ്പലം ,അഗ്ര മണ്ഡപം ,പ്രദിക്ഷണവഴി ,അഗ്രശാല ഓഫീസ്,ഉപ പ്രതിഷ്ഠകൾ ,കൂത്തബലം ,ഗോപുരം, ഭജനപ്പുര രണ്ടു കിണറുകൾ ,ഒരു കുളം തുടങ്ങിയവ ഉൾ പ്പെ ടുന്നതാണ് ക്ഷേത്ര സമുച്ചയം




തിടമ്പ്നൃത്തം രണ്ടു മണിക്കൂർ  ഉണ്ട് തിടമ്പുകൾ ഘോഷയാത്രയായിഅമ്മപറമ്പിൽ  എത്തിക്കുന്നു ഭഗവതിമാരുടെ അമ്മയുടെ ആരൂടസ്ഥാനമാണ്ദേവിമാര്‍ അവരുടെ അമ്മയെ കാണാൻ  ചെല്ലുന്നു എന്നാണ് സങ്കല്പം  
ചൊവ്വ ,വെള്ളി പ്രധാനമാണ് 
നവരാത്രി ആഘോഷം ഗംഭീരമാണ് 




ശ്രീ ആറ്റടപ്പ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം

ശ്രീ റ്റടപ്പ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം 
റൂട്ട്  കണ്ണൂരില്‍ നിന്നും 9 കിമി തെക്ക് കിഴക്ക് കണ്ണൂര്‍ -താഴെചൊവ്വ-കാപ്പാട്ട്റൂട്ടില്‍  R .P store  സ്റ്റോപ്പ്‌ .ഇവിടെ നിന്നും 2കിമി നടക്കാനുണ്ട്  
കണ്ണങ്കാട്ടു ഭഗവതി( 6-2-2013)


പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി (പതിനേഴാം നൂറ്റാണ്ട് )
സംക്രമ ദിവസങ്ങളിലും മറ്റ് ഹിന്ദു വിശേഷ ദിവസങ്ങളിലും പൂജ 
വഴിപാടുകള്‍ 
ക്ഷേത്ര മുറ്റത്തെക്കുള്ള നടവഴി 
ഉത്സവം  22,23,24 മകരം(ഫെബ്രുവരി 4,5,6)
ക്ഷേത്ര മുറ്റം (പുന-പ്രതിഷ്ഠ കഴിഞ്ഞു 3 കൊല്ലങ്ങളായി )
മണുങ്ങിയാട്ടം 
ക്ഷേത്ര മുറ്റത്ത് ചൂട് കുറവാണ് (ചുറ്റുപാടും മരങ്ങളുണ്ട് )